
കൊച്ചി: തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ച. വിവിധ രാഷ്ട്രീയ, സാമൂഹിക കാര്യങ്ങൾ ചർച്ചാവിഷയമായി.
തീപാറുന്ന ത്രികോണ മത്സരം തൃക്കാക്കരയിൽ നടക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ഇന്നലെ എ.എൻ. രാധാകൃഷ്ണൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി കണ്ടു.