പറവൂർ: ചെട്ടിക്കാട്ട് വിശുദ്ധ സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുന്നാൾ ഇന്ന് നടക്കും. ഒരു ലക്ഷത്തോളം പേർക്കാണ് ഊട്ടുസദ്യ. പാവറട്ടി വിജയന്റെ നേതൃത്വത്തിലുള്ള പാചക വിദഗ്ദ്ധരും ഇടവകാംഗങ്ങളും തീർത്ഥാടകരും ചേർന്നാണ് സദ്യയൊരുക്കുന്നത്. ആയിരത്തോളം പേർക്ക് ഒരേസമയം സദ്യകഴിക്കാൻ സാധിക്കുന്ന പന്തലാണ് നിർമ്മിച്ചിട്ടുള്ളത്. പത്ത് കൗണ്ടറുകളിലൽ സദ്യവിളമ്പും. രാവിലെ പത്തിന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണം. തുടർന്ന് അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. ഫാ. ബൈജു ഇലഞ്ഞിക്കൽ വചനസന്ദേശം നൽകും.