തൃപ്പൂണിത്തുറ: നഗരസഭയുടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇളമനത്തോപ്പ് ഡിവിഷൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷിബു മലയിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കുടുംബ സംഗമം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുജിത് കെ. രാജപ്പൻ അദ്ധ്യക്ഷനായിരുന്നു.