വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രം, വലിയവീട്ടിൽകുന്ന് ഭഗവതി ക്ഷേത്രം, സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, ഹൈസ്‌കൂൾ, രണ്ട് എൽ.പി സ്‌കൂൾ എന്നിവയുടെ ഭരണം നിർവഹിക്കുന്ന വിജ്ഞാന വർദ്ധിനി സഭയുടെ വാർഷിക പൊതുയോഗം ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ 15 ന് രാവിലെ പത്തിന് ആരംഭിക്കും.
നിലവിലെ ഭാരവാഹികൾ അന്ന് സ്ഥാനം ഒഴിയും. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വികാസ് മാളിയേക്കൽ( പ്രസിഡന്റ്), ടി.എസ്. വേണുഗോപാൽ( സെക്രട്ടറി), ബെൻസീർ കെ.രാജ്( മുതൽപിടി), കെ.എസ്. ജയപ്പൻ( സ്‌കൂൾ മാനേജർ), വി.കെ. ദിനരാജൻ( ദേവസ്വം മാനേജർ), വി.എ. അനിൽ കുമാർ, ഗിരിജ രാജൻ, ഒ.ആർ. റോബിൻ, പി.ജി.ഷൈൻ( മാനേജർമാർ) എന്നിവർ ചുമതലയേൽക്കും.