
കാക്കനാട്: കാക്കനാട് കരുണാലയത്തിലെ അന്തേവാസികൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്.
പെരുമാറ്റച്ചട്ട ലംഘന നിരീക്ഷക സംഘം ഏക പക്ഷീയമായ തീരുമാനം കൈകൊള്ളുന്നുവെന്ന പരാതിയും പരിശോധിച്ച് നടപടിയെടുക്കും.
പത്രികകൾ നാലായി
ഇന്നലെ ഇടതു സ്ഥാനാർത്ഥി ഡോ.
ജോ ജോസഫ്, യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്, സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.അനിൽകുമാർ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ പത്രിക സമർപ്പിച്ചവരുടെ എണ്ണം നാലായി. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന തമിഴ്നാട് സ്വദേശി പത്മരാജനാണ് ആദ്യം പത്രിക നൽകിയത്.