വൈപ്പിൻ: കുഴുപ്പിള്ളി കമ്പിത്താഴം നികത്തുതറ ബാലഭദ്ര വിഷ്ണുമായ ക്ഷേത്രത്തിലെ ഗുരുതി മഹോത്സവത്തിന് തന്ത്രി മൂത്തകുന്നം എൻ.കെ.സുഗതന്റെയും ശാന്തി ചെറായി പ്രിയന്റെയും കാർമ്മികത്വത്തിൽ കുടനിവർത്തി. തുടർന്ന് ക്ഷീരബ്രഹ്മകലശാഭിഷേകം, താലം, നാഗപൂജ, നാഗക്കളം എന്നിവ നടന്നു. ബ്രഹ്മകലശാഭിഷേകം, വിഷ്ണുമായകളം, മഹാഗുരുതി പൂജയും സമർപ്പണവും നടന്നു. 17ന് പൊങ്കാല സമർപ്പണം. ചടങ്ങുകൾക്ക് പ്രസിഡന്റ് എൻ.ആർ.സുധീർ, സെക്രട്ടറി സുമേഷ് നടേശൻ, രക്ഷാധികാരി നിഷാദ് നടേശൻ, എൻ.വി.വിൽസൻ എന്നിവർ നേതൃത്വം നൽകി.