
മട്ടാഞ്ചേരി: ചിത്രക്കാരന്മാരുടെ കൂട്ടായ്മയിൽ 'ടെൻ ഷെയ്ഡ്സ്' ചിത്ര പ്രദർശനം തുടങ്ങി. മട്ടാഞ്ചേരി നിർവാണ ആർട്ട് ഗാലറിയിലാണ് കൊവിഡ് കാല ചിത്രരചനകളുമായി അഞ്ച് യുവതികളടക്കമുള്ള പത്ത് ചിത്രക്കാരന്മാർ ഒത്തു ചേർന്ന് പ്രദർശനമൊരുക്കിയത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, സ്വപ്നാടനം ,ശൈശവകാല ഓർമ്മകൾ, പ്രകൃതി ,എന്നീ വിഷയങ്ങളുമായി 40 ഓളം ചിത്രങ്ങളുണ്ട്. സത്യ എസ്. ഷേണായ്, ബബിത ഭാസ്കർ ,ജസീല ലുലു, അനില ഫെബ്ജസ് ,വിനീത വി വേകാനന്ദൻ സിവിൻ വത്സൻ ,പി.വി.രഞ്ജിത്ത്, കാളിപദസെൻ,രാജീവ് പിതാം ബരൻ ,രമണൻ വാസുദേവൻ, എന്നിവരുടേതാണ് ചിത്രങ്ങൾ. 14 വരെയാണ് പ്രദർശനം.