തൃക്കാക്കര: അങ്കമാലി കറുകുറ്റി റോഡ് ബൈപ്പാസ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂ ഉടമകളുടെ വിവര ശേഖരണം ഇന്ന് രാവിലെ പത്തര മുതൽ അങ്കമാലി സി.എസ്.എ ഹാളിൽ വച്ച് നടത്തുന്നു. ഭൂ ഉടമകൾ നികുതി രസീത്, ആധാരപ്പകർപ്പുകൾ എന്നിവ ഹാജരാക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ (എൽ.ആർ) കിഫ്‌ബി അറിയിച്ചു