കാലടി: സ്വദേശത്തും വിദേശത്തുമുള്ള 18 കലാകാരികൾക്ക് കൾച്ചറൽ അംബാസഡർ പദവി ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസ് പ്രഖ്യാപിച്ചു. കവിത സിന്ധുരാജ് ചെന്നൈ, സിമി നിർമൽ അങ്കമാലി, അമ്പിളി രജീഷ് കോഴിക്കോട്, രമ്യ വർമ്മ ഗുരുവായൂർ, ഡോ.ധന്യ ശ്രീകാന്ത് ന്യൂസിലാൻഡ്, ഡോ.പദ്മജ പാലക്കാട്, ഡോ.വി.എസ്.പ്രവിത, സിനിമാ താരം ശിവദ, അമല മേരി ജോസ് കാനഡ, സീമോൾ വർഗീസ്, മഞ്ജു.കെ.കെ, പൂജാ വിനീഷ്, രശ്മി ബാബു കറുകുറ്റി, രശ്മി നാരായണൻ എടത്തല, ധന്യ സന്ദീപ് ന്യൂസിലാൻഡ്, അഞ്ചു കെ.കെ വൈക്കം, ആർ.എൽ.വി.ഗീതു ശരുൺ കണ്ണൂർ, ചിഞ്ചു സദാനന്ദൻ, കാഞ്ഞിരപ്പള്ളി, എന്നിവർക്കാണ് പദവി പ്രഖ്യാപിച്ചത്. അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ച് ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും. നർത്തകി, കൊറിയോഗ്രാഫർ,നൃത്താദ്ധ്യാപിക എന്നീ നിലകളിൽ തുടരുന്നവർക്കാണ് ഈ പദവി നൽകുന്നത്. മേയ് 23 ന് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. കലാ പ്രോത്സാഹനത്തിന് നർത്തകിമാർക്ക് കേരളത്തിൽ നൽകുന്ന വേറിട്ട പദവിയാണ് കൾച്ചറൽ അംബാസഡർ പദവിയെന്ന് ഡയറക്ടർ പ്രൊഫ.പി.വി.പീതാംബരൻ,സുധ പീതാംബരൻ എന്നിവർ പറഞ്ഞു.‌