മൂവാറ്റുപുഴ: വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളും ഒത്തിണങ്ങിയ പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമല ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് സി.പി.ഐ പായിപ്ര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമുദ്രനിരപ്പിൽ നിന്നും 500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ടക്കുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നേരത്തെ മലയിലേക്കെത്താൻ നിരവധി വഴികളുണ്ടായിരുന്നങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയ്യേറി കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവൻ സ്വകാര്യ വ്യക്തികളുടെ കൈവശവുമായി. സമ്മേളനം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സി .പി. ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം എൽദോ എബ്രാഹം, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ വിൻസന്റ് ഇല്ലിക്കൽ , സീനാബോസ്, പോൾ പൂമറ്റം എന്നിവർ പ്രസംഗിച്ചു. ഫെബിൻ ഏലിയാസ്, സനു വേണുഗോപാൽ, ഷംസ് മുഹമ്മദ്, കെ.എസ്.ദിനേശ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.കെ.ശ്രീകാന്തിനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി ഷംസ് മുഹമ്മദിനെയും തിരഞ്ഞെടുത്തു.