ചോറ്റാനിക്കര: ബാലസംഘം തൃപ്പൂണിത്തുറ ഏരിയാ വേനൽതുമ്പി പര്യടനം ചോറ്റാനിക്കരയിൽ നിന്ന് ആരംഭിച്ചു. പര്യടനോദ്ഘാടനം പ്രശസ്ത നാടക പ്രവർത്തകൻ രമേശ് വർമ നിർവഹിച്ചു. യോഗത്തിന് സംഘാടക സമിതി മുഖ്യ രക്ഷാധികാരിയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.