sambath
സമ്പത്ത് റാവു ജി

നെടുമ്പാശേരി: ആന്ധ്രാസ്വദേശിനിക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഈസ്റ്റ് ഗോദാവരി ചലപ്പിള്ളി പാറപ്പേട്ട ജി. സമ്പത്ത് റാവുവിനെയാണ് (37) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് വിദേശത്തേക്ക് പോകാൻ വ്യാജരേഖകളുമായി എത്തിയ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾക്ക് വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർമ്മിച്ച് നൽകിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. നെടുമ്പാശേരിയിലെ ഒരു ലോഡ്ജിൽ നിന്ന്. ഇൻസ്‌പെക്ടർ പി.എം. ബൈജു, എസ്.ഐമാരായ അനീഷ് കെ. ദാസ്, ബൈജു കുര്യൻ, എ.എസ്.ഐ വി.എസ്. ഷിജു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.