കൊച്ചി: എസ്.എൻ.ഡി. പി യോഗം തൃക്കാക്കര സൗത്ത് ശാഖാമന്ദിരം മൂന്നാംഘട്ട സമർപ്പണ ചടങ്ങ് ഇന്ന് വൈകിട്ട് അഞ്ചിന് കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷനാകും. പ്രസിഡന്റ് ഉണ്ണി കാക്കനാട് സ്വാഗതം പറയും. തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ, വൈസ് പ്രസിഡന്റ് കെ.എൻ. രാജൻ എന്നിവർ ചേർന്ന് ജനറൽ സെക്രട്ടറിക്ക് രജതജൂബിലി ഉപഹാരം സമർപ്പിക്കും. ഡോ. അംബേദ്കർ അവാർഡ് ജേതാവായ സുബിത സുകുമാർ, ലളിതകലാ അക്കാഡമി ജേതാവ് സലിൽ പി. വാസുദേവൻ, നവാഗത എഴുത്തുകാരി സൻഷ മിജു എന്നിവർ പ്രതിഭ ആദരവ് ഏറ്റുവാങ്ങും. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി വിനീസ് ചിറയ്ക്കപ്പടി റിപ്പോർട്ട് അവതരിപ്പിക്കും. കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായ എൽ. സന്തോഷ്, ടി.എം. വിജയകുമാർ, ആലുവ ഗുരുദീപം പഠനകേന്ദ്രത്തിലെ ലാലൻ വിടാക്കുഴ, മുൻ ശാഖാ പ്രസിഡന്റും കൗൺസിലറുമായ വി.ഡി.സുരേഷ്, കൗൺസിലർ സി.സി. വിജു എന്നിവർ മുഖ്യാതിഥികളാകും.