
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം കെ-റെയിലിനെതിരായ വിധിയെഴുത്താകുമെന്ന് ആർ.എസ്.പി ജില്ലാ നേതൃയോഗം. വികസനം ചർച്ച ചെയ്യാമന്ന വെല്ലുവിളി യു.ഡി.എഫ് ഏറ്റെടുത്തപ്പോൾ സി.പി.എം പിൻവാങ്ങിയതായി യോഗം ഉദ്ഘാടനം ചെയ്ത ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരസ്യമായി വർഗീയത പറയുന്ന ബി.ജെ.പിയും രഹസ്യമായി വർഗീയത പറയുന്ന സി.പി.എമ്മും ഒരേപോലെ ആപത്കരമാണന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുൻ മന്ത്രി ബാബു ദിവകാരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.റെജികുമാർ, അഡ്വ.പി.ജി. പ്രസന്നകുമാർ, യു.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ടി.വിമലൻ, അഡ്വ.ജെ.കൃഷ്ണകുമാർ, പി.ടി.സുരേഷ് ബാബു, എ.എസ്. ദേവപ്രസാദ്, പി.ഐ. സുനീർ, അഭിലാഷ് വർഗീസ്, ഷംസു മാനത്തു, കെ.ബി. ജബ്ബാർ എന്നിവർ പ്രസംഗിച്ചു. ഈ മാസം 15,16,17 തീയതികളിൽ ഗൃഹസന്ദർശനം, കുടുംബയോഗം എന്നിവ നടത്തും. 17ന് തൃക്കാക്കര മണ്ഡലം കൺവെൻഷൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.