
ഇടതിന് വൻപട
മന്ത്രിമാരും സംസ്ഥാന നേതാക്കളും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കും. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനാണ് മേൽനോട്ടം. സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, മന്ത്രി പി. രാജീവ് എന്നിവർ ചുമതല വഹിക്കും.
ബൂത്തുകളിൽ ലോക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ സ്ക്വാഡുകൾ പ്രവർത്തിക്കും. ഏരിയാ കമ്മിറ്റി ബൂത്ത് കമ്മിറ്റികളെ നിരീക്ഷിക്കും. മൂന്നോ നാലോ ബൂത്തുകൾക്ക് ഒരു ജില്ലാ കമ്മിറ്റി അംഗം മേൽനോട്ടം വഹിക്കും. ലോക്കൽ കമ്മിറ്റി മുതലുള്ള പ്രവർത്തനങ്ങൾ ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിരീക്ഷിക്കും.
മുതിർന്ന നേതാക്കളുമായി യു.ഡി.എഫ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് പ്രചാരണം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരും ഘടകകക്ഷി നോതാക്കളും മണ്ഡലത്തിലുണ്ട്. മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. എം.എൽ.എമാർ, മുൻ എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ എന്നിവർക്കാണ് മണ്ഡലം ചുമതല. ഓരോ മണ്ഡലത്തിനും രണ്ട് കെ.പി.സി.സി ഭാരവാഹികൾ അധികചുമതല വഹിക്കും. ഓരോ മണ്ഡലത്തിനും യൂത്ത് കോൺഗ്രസിന്റെ നാലു ഭാരവാഹികൾക്കും ചുമതലയുണ്ട്.