
കിഴക്കമ്പലം: പൂക്കാട്ടുപടി അമ്പുനാട് കേന്ദ്രമായി രൂപീകരിച്ച സൗഹൃദ റസിഡന്റ്സ് അസോസിയയേഷൻ ഉദ്ഘാടനം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ ആലുവ മേഖലാ ട്രഷറർ എം. സുരേഷ് നിർവ്വഹിച്ചു. സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷിബു കുര്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ. സുശീലൻ, ട്രഷറർ സാം കുന്നത്ത്, കെ.ആർ. സുധാകരൻ, കെ ഡി ദാസൻ, മൈമൂന സലിം തുടങ്ങിയവർ സംസാരിച്ചു.