മൂവാറ്റുപുഴ: അഖിലകേരള വായനമത്സരത്തിന്റേയും മുതിർന്നവർക്കുള്ള വായനമത്സരത്തിന്റേയും താലൂക്ക് തല ഉദ്ഘാടനം മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.അർജുനൻ നിർവ്വഹിച്ചു. താലൂക്ക് എക്സിക്യൂട്ടീവ് അംഗം ബി.എൻ. ബിജു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതവും എസ്.ആർ. സീതാദേവി നന്ദിയും പറഞ്ഞു.

ഡോ. അനീഷ് പി.ചിറക്കൽ, ദിവ്യ സുധിമോൻ, ബിനിമുരളീധരൻ എന്നിവർ നേതൃത്വം നൽകി. മൂന്ന് വിഭാഗക്കാർക്കുള്ള മത്സരമാണ് നടന്നത് . ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും 16മുതൽ 21വരെ പ്രായമുള്ളവർക്കും 22മുതൽ 40 വരെ പ്രായമുള്ളവർക്കുമുള്ള മത്സരങ്ങളായിരുന്നു താലൂക്ക് തലത്തിൽ നടത്തിയത്. 20ന് ഇടപ്പള്ളി ഗവണ്മെന്റ് എച്ച്. എസ് .എസിൽ ജില്ലാതല മത്സരം നടക്കും.