അങ്കമാലി: ചമ്പന്നൂർ ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും മാതൃസമിതി വാർഷികവും 12, 13, 14 തീയതികളിൽ നടക്കും. 12 ന് വൈകിട്ട് 5.30ന് താലം എഴുന്നള്ളിപ്പ് ,ദീപാരാധന തുടർന്ന് മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര നടക്കും. 13ന് കലശാഭിഷേകം ഉച്ചയ്ക്ക് 12ന് അന്നദാനം വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ഐ.എസ്.കുണ്ടൂർ, 7.30 ന് വിദൂഷകശ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 14 ന് വൈകിട്ട് കലാ പരിപാടികൾ. ക്ഷേത്രം തന്ത്രി എരവിമംഗലത്ത് നാരായണൻ നമ്പൂതിരി , ക്ഷേത്രം മേൽശാന്തി കുന്നപ്പിള്ളി മനയിൽ ചന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.