കൊച്ചി: പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും കാലാവസ്ഥാധിഷ്ഠിത ഇൻഷ്വറൻസ് നടപ്പിലാക്കണമെന്ന് ആവശ്യം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ചെന്നൈയിൽ നടത്തിയ രാജ്യാന്തര സിംപോസിയത്തിലാണ് ഈ ആവശ്യമുയർന്നത്. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ.സി.സുവർണ ശില്പശാല ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ഫിഷറീസ് കമ്മീഷണർ ഡോ.കെ.എസ്.പളനിസ്വാമി, ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ.ജെന, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.