shh

തൃക്കാക്കര: സംസ്ഥാനസർക്കാർ ജീവനക്കാരെ അവഗണിച്ച് കൊണ്ട് ഓൾ ഇന്ത്യ സർവീസിലെ ജീവനക്കാർക്ക് മാത്രം ഡി.എ അനുവദിച്ചതിലും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്നതിൽ പ്രതിഷേധിച്ചും എൻ. ജി. ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു. കെ.ആർ വിവേക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി ജാനേഷ് കുമാർ, എം.എ.എബി, ഹമ്പിൾ പ്രകാശ്, ശ്രീനി പ്രസാദ്, റെനീഷ് ഡേവിഡ്, ജോസഫ്,അനിത തുടങ്ങിയവർ സംസാരിച്ചു.