upspaipra

മൂവാറ്റുപുഴ: പായിപ്ര ഗവ. യു.പി സ്കൂളിലെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ത്രിദിന പ്രകൃതി സഹവാസ ക്യാമ്പിന് തട്ടേക്കാട് പക്ഷിസങ്കേതത്തിൽ തുടക്കമായി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും മണ്ണിനെയും കാടിനെയും തൊട്ടറിഞ്ഞ് പഠിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

കേരള വനം വകുപ്പിന്റെ സംഘാടനത്തിലാണ് ക്യാമ്പ് നടക്കുന്നത്. തട്ടേക്കാട് പക്ഷിസങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ടി .എം. റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി റൈഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഷാജു അദ്ധ്യാക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.എ. ഷാജി ക്യാമ്പ് സന്ദേശം നൽകി. ടി. ടി .ശിവദാസ് ,പി .എം. ഐപ്പ്, പി .എം .സജീവ്, കെ .ആർ. മനോജ് എന്നിവർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വി. എ. റഹീമബീവി, നേച്ചർ ക്ലബ്ബ് കോ- ഓർഡിനേറ്റർ കെ. എം. നൗഫൽ, പി. ടി. എ പ്രസിഡന്റ് നസീമ സുനിൽ, അദ്ധ്യാപകരായ അജിതരാജ്, സലീന എ, സന്ധ്യ പി.ആർ. എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി ട്രക്കിംഗ്, വന നിരീക്ഷണം, ചിത്രശലഭ പാർക്ക് സന്ദർശനം,നക്ഷത്ര വന സന്ദർശനം, പക്ഷിനിരീക്ഷണ വ്യാഖ്യാനം, വീഡിയോ പ്രദർശനം, ക്വിസ്, കലാപരിപാടികൾ, ഔഷധ സസ്യ പരിപാലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.