മൂവാറ്റുപുഴ: കടാതി കൊടക്കപ്പിള്ളി വെള്ളാംഭഗവതി ക്ഷേത്രത്തിലെ ഉത്രം മഹോത്സവും നവീകരണ കലശവും നാളെ സമാപിക്കും. ഇന്ന് രാവിലെ വൈകിട്ട് വെടിക്കെട്ട്,​ 7.30ന്- കഥാപ്രസംഗം. നാളെ 7നും 8നും മദ്ധ്യേ അഷ്ടബന്ധം ചാർത്തൽ, കലശാഭിഷേകം, വിശേഷാൽ പൂജ, മദ്ധ്യാഹ്ന പൂജ, സർപ്പത്തിന് നൂറും പാലും തുടങ്ങിയ ചടങ്ങുകൾക്കുശേഷം 12.30ന് പ്രസാദ ഊട്ട്. വൈകിട്ട് 8.15 ന് ഗുരുതി തുടർന്ന് അന്നദാനം