മൂവാറ്റുപുഴ: മുളവൂർ ഐഡിയൽ കോച്ചിംഗ് സെന്ററിൽ 2022 -23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വർക്കി ഉദ്ഘാടനം ചെയ്തു. ഐ.സി.സി. മാനേജർ അബുബക്കർ വഹബി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എം. ഷെക്കീർ സ്വാഗതം പറഞ്ഞു. വാർഡ് അംഗം ബെസി എൽദോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.എം.ഷാജി, എം.എസ് അലി, പി.എം.അസിസ്, ബദ്റുൽ ഇസ്ലാം സെൻട്രൽ ജമാ അത്ത് ഇമാം ഷെക്കിർ ബാഖവി , പ്രസിഡന്റ് സി.ഇ സൈനുദ്ദിൻ ,സെക്രട്ടറി വി.എ. മക്കാർ ,എം.എസ്.എം സ്കൂൾ മാനേജർ എം.എം. സീതി ,ഐ.സി.സി. മുൻ അദ്ധ്യാപകരായ കെ.എം. അബ്ദുൽ കരിം ,സ്വാലിഹ് , സഹർഷാൻ സലിം ,കാമില ഷെക്കീർ ,റഹിയ ഹനീഫ ,ജാസ്മിൻ ,ഷാഹുൽ , ,അൽ ഷിഫ എന്നിവർ സംസാരിച്ചു.