ആലുവ: കെ.എസ്.ഇ.ബി ആലുവ ടൗൺ സെക്ഷനിൽപ്പെടുന്ന ജി.ടി.എൻ ഫീഡറിൽ വൈദ്യുതി മുടക്കമെന്ന് പരാതി. മുന്നറിയിപ്പുകളും മതിയായ കാരണങ്ങളുമില്ലാതെ രാത്രി കാലങ്ങളിൽ വൈദ്യുതി മുടക്കുന്നതായാണ് പരാതി. കീഴ്മാട് റേഷൻകട കവല ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം അനുഭവപ്പെടുന്നുണ്ട്. അപ്രതീക്ഷിത വൈദ്യുതി മുടക്കം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.