നെടുമ്പാശേരി: 'വിദ്യ നുകരാം വിജയം നേടാം' എന്ന സന്ദേശത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ മദ്രസാ പ്രവേശനോത്സവം അടുവാശ്ശേരി ബുസ്താനുൽ ഉലൂം മദ്രസയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഫൈസി വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള മദ്രസ മാനേജ്‌മെന്റ്ര് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എ. ബഷീർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി കെ.എച്ച്. അബ്ദുസമദ് ദാരിമി, കെ.എം. ജസീർ ദാരിമി, നിഷാദ് അൽഖാസിമി, ഇസ്മായിൽ ബാഖവി, സിയാദ് ചെമ്പറക്കി, എം.എ. സുധീർ, ഇ.എം. സബാദ്, കെ.എ. ബഷീർ, എം.എച്ച്. ഖാലിദ്, അഷറഫ് ഫൈസി, ഷാനവാസ് റഷാദി, നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.