പറവൂർ: കെടാമംഗലം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം സംഘം പ്രസിഡന്റ് കെ.എ. പരമേശ്വരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. മുരളീധരൻ, പഞ്ചായത്ത് അംഗം കെ.എം. അനൂപ്, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ ഡലീന പീറ്റർ, മോട്ടിവേറ്റർ രാജി രാജേഷ്, സംഘം സെക്രട്ടറി ബിന്ദു ഷാജി, എ.എസ്. ദിലീഷ് എന്നിവർ സംസാരിച്ചു.