കൊച്ചി: ഐ. ടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള നീക്കത്തെ കുറിച്ച് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികളും സ്ഥാനാർത്ഥികളും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് കെ.സി.ബി. സി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കണ്ടേ നിലപാട് തീരുമാനിക്കുന്നതിനായി മദ്യവിരുദ്ധ സമിതി അതിരൂപത സ്പെഷ്യൽ എക്‌സിക്യൂട്ടീവ് അടുത്ത ആഴ്ച കൊച്ചിയിൽ യോഗം ചേരുമെന്ന് പ്രസിഡന്റ് അഡ്വ. ചാർളി പോൾ , ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.