
കൊച്ചി: പീഡനക്കേസിൽ കുടുങ്ങിയതിന് പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളുമായി പൊലീസ്. അറസ്റ്റ് വാറണ്ട് വിദേശകാര്യമന്ത്രാലയം വഴി ദുബായ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. വിജയ് ബാബുവിന്റെ ദുബായിലെ താമസസ്ഥലം കണ്ടെത്തി നോട്ടീസ് നൽകിയശേഷം ഇന്റർപോൾ കസ്റ്റഡിയിലെടുക്കും. തുടർന്ന് ഇന്ത്യയ്ക്ക് കൈമാറും. നേരത്തെ ബ്ളൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചെന്ന് കാട്ടി രണ്ടാഴ്ച മുമ്പാണ് യുവനടി പൊലീസിന് പരാതി നൽകിയത്.