
തൃപ്പൂണിത്തുറ: ഹിന്ദു ഐക്യവേദി കണയന്നൂർ താലൂക്ക് സമിതി കൺവൻഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡി. വാസുദേവ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എ.അനിൽകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ പഞ്ചായത്ത്- മുനിസിപ്പൽ സമിതികളെ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുധീറും ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖറും പ്രഖ്യാപിച്ചു. സംസ്ഥാനസമിതി അംഗം ബിജുവും രഘു ആമ്പല്ലൂരും സംസാരിച്ചു. ഡി.വാസുദേവ കുറുപ്പ്, പി.കെ. സുരേഷ് (രക്ഷാധികാരി) അശോകൻ മരട് പ്രസിഡന്റ്) കെ.വി.സോമൻ കരിമക്കാട് (വർക്കിംഗ് പ്രസിഡന്റ്) ടി.കെ. പ്രഫുല്ലചന്ദ്രൻ, സി.പി. ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രിസിഡന്റ്) ടി.എ.അനിൽ കുമാർ (ജനറൽ സെക്രട്ടറി), അനീഷ്ചന്ദ്രൻ, അഡ്വ.കെ.ടി.സജു, രഘു ആമ്പല്ലൂർ (ജോയിന്റ് സെക്രട്ടറി), ഹരീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.