തൃക്കാക്കര: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനു വേണ്ടി ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ മേയ് 12ന് പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ നടക്കും. നിയോജകമണ്ഡലം പ്രസിഡന്റ് സി. സതീശൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.