കുറുപ്പംപടി : യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന തോമസ് പി.കുരുവിളയുടെ ഒന്നാം ചരമവാർഷികം പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ബെന്നി ബഹ്നാൻ എം.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഒ. ദേവസ്സി ,പോൾ ഉതുപ്പ് ,മനോജ് മൂത്തേടൻ, ബേസിൽ പോൾ ,ഷാജി സലിം ,പി.കെ.മുഹമ്മദ് കുഞ്ഞ്, ജോയി പൂണേലിൽ, ജോഷി തോമസ്, ഷൈമി വർഗീസ്, പോൾ . കെ.പോൾ, എൻ.പി. രാജീവ് എന്നിവർ പ്രസംഗിച്ചു.