മട്ടാഞ്ചേരി: പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് റീത്ത് വെച്ച് പ്രതിഷേധിച്ചു. പനയപ്പിള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഡി.സി.സി അംഗം എം. എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്ക്കർ ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എം.അസ്ലം, ഇജാസ് നിസ്താർ, അസദുള്ള ഹസിം, എം.യു.ഹാരിസ്, ടി.എം.റിഫാസ്, ലൈലാ കബീർ, ടി.എ.അനസ്, സുനിത ഷമീർ, ജാസ്മി എന്നിവർ സംസാരിച്ചു.