babu-pallassery
കേരള സംഗീത നാടക അക്കാഡമി ഏർപ്പെടുത്തിയ 2021ലെ മികച്ച നാടക പ്രവർത്തകനുള്ള അവാർഡുമായി ബാബു പള്ളാശേരി

ആലുവ: നാലര പതിറ്റാണ്ടിലേറെ കാലമായി സിനിമ - നാടക വേദികളിൽ തിളങ്ങിയ ബാബു പള്ളാശേരിക്ക് ഒടുവിൽ സർക്കാർ അംഗീകാരം.

കേരള സംഗീത നാടക അക്കാഡമി ഏർപ്പെടുത്തിയ 2021ലെ മികച്ച നാടക പ്രവർത്തകനുള്ള അവാർഡ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനിൽ നിന്നും ബാബു പള്ളാശേരി ഏറ്റുവാങ്ങി. നടൻ, നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിലാണ് അംഗീകാരം. 59കാരനായ ബാബു പള്ളശേരി എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കെ മൈത്രി കലാകേന്ദ്രം അവതരിപ്പിച്ച അന്തരിച്ച എൻ.എഫ്. വർഗീസ് നായകനായ 'അമർഷം' എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം.

20ലേറെ സിനിമകൾക്കും തിരക്കഥയെഴുതി. 20ലേറെ അമേച്ച്വർ നാടകങ്ങൾ, 15ലേറെ സീരിയലുകൾ, രണ്ടു നോവലുകൾ എന്നിവ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ തിരക്കഥാ പരിശീലകനാണ്. അക്കാഡമിയുടെ ഒറ്റയാൾ നാടകത്തിനും സെലക്ഷൻ ലഭിച്ചിട്ടുണ്ട്. ഭാര്യ സൂസിയും നാടക പ്രവർത്തകയായിരുന്നു. മക്കൾ രണ്ട് പേരും സിനിമ താരങ്ങളാണ്. മൂത്ത മകൻ ലെനിൻ ബാബു നിരവധി സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ഇപ്പോൾ ജോലി സംബന്ധമായി അയർലെന്റിലാണ്. ഇളയമകൻ 'ഇന്ത്യൻ' ഇടുക്കി ഗോൾഡ്, ഹണീബി ഉൾപ്പെടെ 30ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആലുവ നസ്രത്ത് റോഡിലാണ് താമസം.

.