പറവൂർ: കലാകരന്മാരുടെ പെൻഷൻ 5,000 രൂപയായി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പറവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംഗീതനാടക അക്കാഡമി വൈസ്ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. നന്മ മേഖലാ പ്രസിഡന്റ് എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത് കുമാർ ഗോതുരുത്ത്, ജില്ലാ സെക്രട്ടറി എൻ.എൻ.ആർ. കുമാർ തുടങ്ങിയവർ സംസാരിച്ചു. സർഗവനിത സമ്മേളനം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ഓമന അശോകൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കലാകാരന്മാരെ ആദരിച്ചു. നന്മയുടെ ഭാരവാഹികളായി കലാലയം രാജൻ (പ്രസിഡന്റ്) , ശാരദ കുഞ്ഞുമോൻ, വി.എസ്. ഷാജി (വൈസ് പ്രസിഡന്റുമാർ ),​ ഇ.പി. ചെറിയാൻ (സെക്രട്ടറി) കെ ടി അനിൽകുമാർ ,രഞ്ജനി ഷൈൻ (ജോയിന്റ് സെക്രട്ടറിമാർ ) ജയദേവൻ കോട്ടുവള്ളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.