
കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം 4471-ാം നമ്പർ മേതല ശാഖയിലെ ശിവഗിരി പ്രാർത്ഥനാ കുടുംബ യൂണിറ്റിൽ നിന്ന് കുന്നത്തുനാട് യൂണിയനിൽ നടന്ന മികവ് - 2022 കലോത്സവത്തിൽ പങ്കെടുത്ത വിജയികൾക്ക് അനുമോദനം നൽകി. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ബാലൻ,സെക്രട്ടറി പി.സി. ബിജു ,എൻ.എൻ. കുഞ്ഞ്, എം.ഐ. നാരായണൻ ,പി.വി. ചന്ദ്രൻ , സി.ആർ. മാധവൻ തുടങ്ങിയവർ സംസാരിച്ചു.