കൊച്ചി: നാല് പതിറ്റാണ്ടുമുമ്പ് എറണാകുളം അയ്യപ്പൻകാവ് ശ്രീനാരായണ സ്കൂളിൽ പഠിച്ചവർ
വീണ്ടും ഒത്തുകൂടി. മന്ദിരസ്മൃതി 2022 എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടായ്മ വേറിട്ട അനുഭവമായി. 1980-84 എസ്.എസ്.എൽ.സി ബാച്ചുകാരാണ് ഇവർ. എറണാകുളം ഡെപ്യൂട്ടി കളക്ടർ സുനിലാൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ബി.ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്. സ്വാമിനാഥൻ, പി.കെ. പ്രകാശ്, ഗെയ്ഗി , മിനി എന്നിവർ സംസാരിച്ചു.