balasangam

മൂവാറ്റുപുഴ: ബാലസംഘം മൂവാറ്റുപുഴ ഏരിയാ വേനൽതുമ്പി കലാജാഥ പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും. വൈകിട്ട് മൂന്നിന് വാഴപ്പിള്ളി ഗവ.ജെ.ബി സ്കൂളിൽ ജാഥയുടെ ഉദ്ഘാടനവും ആദ്യ അവതരണവും നടത്തും. ബാലസംഘം പ്രവർത്തകരായ അലൻ ലിജോ ,വി .എസ് .കാശിനാഥൻ, ബെൻസൻ ബൈജു, ഫിദൽ വിനോദ് ,ഹരി രാമചന്ദ്രൻ ,എം. എ. അഭിമന്യൂ, എ. എസ്. ജ്യോതിലക്ഷ്മി, തീർത്ഥ സമാഗത, കെസിയ ബിനു, ആദിഷബാബു, അനന്യ ഹരി, കെ .ആർ. സ്വാതിക, വരുണിക അരുൺ, നീനു ഷാജി, ഫാത്തിമ അഫാരിൻ എന്നിവരാണ് കലാജാഥാംഗങ്ങൾ.