പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിൽനിന്ന് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പി.കെ. ഭാസി, കെ.ആർ. അനു, എൻ.എസ്. ആശാലത, കെ.എസ്. ഷീബ, എ. അനിത, ജയശ്രീ ജി.നായർ, വി.എ. മിനി, എ.എൻ. ലീന, കെ.ടി. ബിന്ദു എന്നീ അദ്ധ്യാപകർക്കും ഓഫീസ് സ്റ്റാഫ് ടി.പി. തമ്പിക്കും യാത്രഅയപ്പ് നൽകി. സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്റ് സി.ജി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരെ സ്കൂൾ മാനേജർ എ.കെ. സന്തോഷ് ആദരിച്ചു. ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ്, കെ.എം. തിലകൻ, കെ.ജി. മുരളീധരൻ, കെ. ശശിധരൻ, പി.കെ. ബാബു, പ്രിൻസിപ്പൽമാരായ ബി. കൃഷ്ണഗീഥി, ബിജു ഈപ്പൻ, പ്രധാന അദ്ധ്യാപകരായ എസ്.ആർ. ശ്രീദേവി, കെ.കെ. സീമ, സി. രത്നകല, ബിജു രാഘവൻ, ഷിജു ചിറ്റേപ്പള്ളി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് വാങ്ങിയ 94 വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി.