കൊച്ചി: സ്വാതന്ത്ര്യസമരചരിത്രത്തിലെ വിസ്മരിക്കപ്പെട്ട നായകരും സംഭവങ്ങളും എന്ന വിഷയത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെമിനാർ നടത്തുന്നു. മേയ്‌ 21,22 തീയതികളിൽ എറണാകുളം സഹകാർ ഭവനിലാണ് സെമിനാർ. പ്രൊഫ. കനഗ സഭാപതി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ജെ.എൻ.യു. ചരിത്രവിഭാഗം മേധാവി പ്രൊഫ. ഹീരാമൺ തിവാരി, പ്രൊഫ. ടി.പി. ശങ്കരൻകുട്ടി നായർ, ഡോ. എം.ജി. ശശിഭൂഷൺ, ഡോ. സി. ഐ. ഐസക്, ഡോ. ഗോപിനാഥ് പനങ്ങാട്, ഡോ. എം. സി. ദിലീപ് കുമാർ, ഡോ. ഉഷ കണവള്ളി, പ്രൊഫ. എസ്. ബാലചന്ദ്രൻ, ഡോ. സി.എം.ജോയ്, ഡോ.കെ.ശിവപ്രസാദ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. സമാപന സഭയിൽ ജെ. നന്ദകുമാർ പ്രസംഗിക്കും. പങ്കെടുക്കാൻ : bookfestkochi@gmail.com, 9074097212.