
മരട്: ഓട്ടത്തിനിടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. നെട്ടൂർ കുറുപ്പശേരി വീട്ടിൽ (ചെറുവുള്ളിപ്പറമ്പ്) സെബാസ്റ്റ്യനാണ് (55) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെ തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമായിരുന്നു അപകടം. സെബാസ്റ്റ്യനും ഭാര്യ ഷൈനിയും മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഓട്ടോറിക്ഷ മറിയുകയായിരുന്നു. പരിക്കേറ്റ സെബാസ്റ്റ്യനെ കരുവേലിപ്പടി ഗവ. ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വെളുപ്പിന് മരിച്ചു. മൃതദേഹം സംസ്ക്കരിച്ചു. ഭാര്യ: ഷൈനി. മക്കൾ: ടോണി, സോണി. മരുമക്കൾ: അഞ്ജലി, ലിബിൻ.