മരട്: പാണാവള്ളി ശ്രീചെലമ്പശേരി ധർമ്മദൈവ ക്ഷേത്രത്തിന്റെ 18-ാം പ്രതിഷ്ഠാ വാർഷികം 13ന് നടക്കും. ക്ഷേത്രം തന്ത്രി വൈക്കം പുഷ്പദാസിന്റെയും മേൽശാന്തി എരമല്ലൂർ അരുൺ ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. പുലർച്ചെ 5.45ന് അഭിഷേകം, 7.30ന് നവകം, പഞ്ചഗവ്യം, 10ന് കലശാഭിഷേകം, 10.30ന് ഉച്ചപൂജ, 11ന് ഉപദേവതകൾക്ക് കലശാഭിഷേകം, സർപ്പ ദൈവങ്ങൾക്ക് തളിച്ച് കൊടുക്കൽ. വൈകിട്ട് 6.30ന് ദീപാരാധന, 7ന് അത്താഴപൂജ.