കൊച്ചി: കൊവിഡ് മഹാമാരിക്കാലത്ത് എൻ.സി.സി കേഡറ്റുകൾ മാതൃകാപരമായ സേവനമാണ് കാഴ്ചവച്ചതെന്ന് എൻ.സി.സി ദേശീയ മേധാവി ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് പറഞ്ഞു. കേരള ലക്ഷദ്വീപ് ആസ്ഥാനങ്ങളിലെ നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ എൻ.സി.സി ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ഡയറക്ടറേറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയുംചെയ്തു. ചടങ്ങിൽ ആറ് കേഡറ്റുകൾക്ക് മെഡലുകൾ നൽകി
മൂന്ന് അസോസിയേറ്റ് എൻ.സി.സി ഓഫീസർമാരെയും ഒരു കേഡറ്റ് ഇൻസ്ട്രക്ടറെയും രണ്ട് ഡിഫൻസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. ജൂനിയർ സൂപ്രണ്ട് എൽ.എസ്. ബിൻസിക്ക് പ്രശംസാപത്രവും സമ്മാനിച്ചു.