കൊച്ചി: കുമ്പളങ്ങി- അരൂർ കായലിലെ ഉപ്പുവെള്ളവും മലിനജലവും ആലത്തറ പട്ടികജാതി കോളനിയിൽ കെട്ടിക്കിടക്കുന്നത് കാരണമുള്ള ദുരിതങ്ങൾക്ക എത്രയുംവേഗം പരിഹാരമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
പരാതി സംബന്ധിച്ച് സർക്കാരിൽ സമർപ്പിച്ചിട്ടുള്ള പദ്ധതികൾക്ക് അംഗീകാരം വാങ്ങണമെന്നും കമ്മീഷൻ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. മലിനജലം കെട്ടിക്കിടക്കുന്നത് കാരണം കോളനി നിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.