കോലഞ്ചേരി: ഐരാപുരം അംബികാമഠം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി നടക്കും. കാരുമാത്ര ഗുരുപദം ആചാര്യൻ മുഖ്യകാർമ്മികനാകും. ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന. നാളെ രാവിലെ 5ന് ഗണപതിഹോമം തുടർന്ന് പ്രതിഷ്ഠാദിന പൂജകൾ ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് 6.30ന് ദീപാരാധന.