കോലഞ്ചേരി: പുത്തൻകുരിശ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്‌കൂളിലെ 1994 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സംഗമം നടത്തി. മുൻ ഹെഡ്മിസ്ട്രസ് കെ.വി. ലൂസി, ഹെഡ്മാസ്റ്റർ അജി നാരായണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകരെയും ഉന്നതവിജയംനേടിയ കുട്ടികളെയും ആദരിച്ചു. പി.എ. മനോജ്, അനൂപ്കുമാർ എസ്. നായർ, എം.വി. മനോജ്, എം.എം. അജി തുടങ്ങിയവർ സംസാരിച്ചു.