കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് കോളേജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സ്​റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ്, ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, പി.ജി കമ്പ്യൂട്ടർ സയൻസ് (ഡേറ്റ അനലിറ്റിക്‌സ്) എന്നീ വിഷയങ്ങളിൽ ഗസ്‌റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്‌റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ, കോളേജിന്റെ www.stpeterscollege.ac.in വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറം spcguest22@gmail.com എന്ന മെയിലിലേക്ക് 23ന് മുമ്പ് അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.