കോലഞ്ചേരി: വടക്കേ മഴുവന്നൂർ കൂടശേരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 12, 13 തീയതികളിൽ നടക്കും. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരിപ്പാട്, മേൽശാന്തി പുല്ലാട്ട്മന രാമൻ ഭട്ടതിരിപ്പാട് എന്നിവർ മുഖ്യ കാർമ്മികരാകും. ഇന്ന് വൈകിട്ട് 6.30ന് ബ്ലാന്തേവർ വാദ്യകലാലയം അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 9ന് മഴുവന്നൂർ മടക്കിൽ ശ്രീഭദ്ര മുടിയേ​റ്റ് സംഘത്തിന്റെ മുടിയേ​റ്റ്. നാളെ രാവിലെ 11.30ന് സർപ്പപൂജ, 12ന് സോപാനസംഗീതം, ഉച്ചയ്ക്ക് പ്രസാദഊട്ട്, 6.30ന് മഴുവന്നൂർ ശ്രീക്കുട്ടൻ മാരാരുടെ കാർമ്മികത്വത്തിൽ കളമെഴുത്തും പാട്ടും, 9ന് താലംഘോഷയാത്ര, മേജർസെ​റ്റ് പഞ്ചവാദ്യം, 11ന് വലിയഗുരുതി എന്നിവ നടക്കും.