കൊച്ചി: കേരള മർച്ചന്റസ് ചേംബർ ഒഫ് കൊമേഴ്‌സ് വനിതാ വിഭാഗം ലോക മാതൃദിനം തേവരയിലെ കൊച്ചി കോർപ്പറേഷന്റെ വൃദ്ധവനിതാ സദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. മുൻ മേയർ സൗമിനി ജെയിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് മൻജു അൻവർ, ജനറൽ സെക്രട്ടറി നാദിയ ആഷിക്, ട്രഷറർ നിർമ്മല രമേശ്, ചേംബർ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ട്രഷറർ സി. ചാണ്ടി എന്നിവർ സംസാരിച്ചു.