അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന ഇന്റർ കോളേജിയേറ്റ് കലോത്സവം ഭരതത്തിന് നാളെ തിരിതെളിയും. രണ്ടു ദിവസമായി നടക്കുന്ന കലോത്സവത്തിൽ നൂറോളം കോളേജുകളിൽനിന്നായി 2500 വിദ്യാർത്ഥികൾ പങ്കെടുക്കും. 13ന് നടക്കുന്ന ഉദ്ഘാടന പരിപാടികളിൽ ചലച്ചിത്ര താരങ്ങളായ മാത്യു നിഖില വിമൽ, നസ്ലിൻ തുടങ്ങിയവർ പങ്കെടുക്കും. 14ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, സ്വാസിക തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് പറഞ്ഞു.

പരിപാടിയോട് അനുബന്ധിച്ചു വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചിട്ടുണ്ട്. 13,14 തീയതികളിൽ നടക്കുന്ന ഭരതത്തിൽ സൂരജ് സന്തോഷ്, അരവിന്ദ് വേണുഗോപാൽ തുടങ്ങിയവരുടെ മ്യൂസിക് ബാൻഡ്ഷോ നടക്കും. പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ മനോജ് ജോർജ്, പബ്ലിക് റിലേഷൻസ് ഓഫീസർ ഷിന്റോ സെബാസ്റ്റ്യൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്. സാജൻ, ജി. സുമേഷ് , ഷൈമി ജോസഫ്, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ആതിഖ് ജെനു, ആർട്സ് ക്ലബ് സെക്രട്ടറി കിരൺ ജയറാം, വൈസ് ചെയർപേഴ്സൺ ഉണ്ണിമായ തുടങ്ങിയവർ പങ്കെടുത്തു.