അങ്കമാലി: കോലഞ്ചേരി കടയിരുപ്പിൽ 27മുതൽ 29വരെ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ അങ്കമാലി മേഖലയിലെ പ്രചാരണ പ്രവർത്തനങ്ങൾക്കായി സംഘാടകസമിതി രൂപീകരണവും പ്രഭാഷണവും പുസ്തകപരിചയവും സംഘടിപ്പിച്ചു. എ.പി. കുര്യൻ സ്മാരക സി.എസ്.എ ഹാളിൽ ചേർന്ന യോഗത്തിൽ സി. രാമചന്ദ്രൻ പ്രഭാഷണം നടത്തി. എ.എസ്. ഹരിദാസ് പുസ്തകം പരിചയപ്പെടുത്തി. പരിഷത്ത് അങ്കമാലി മേഖലാ പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ബെന്നി, എം.ആർ. വിദ്യാധരൻ, പി.കെ. വർഗീസ്, ജില്ലാ പ്രസിഡന്റ് ഡോ. എൻ. ഷാജി എന്നിവർ സംസാരിച്ചു. ടി.പി. വേലായുധൻ ചെയർമാനും പി. ബെന്നി കൺവീനറുമായി അങ്കമാലി മേഖല സംഘാടകസമിതി രൂപീകരിച്ചു.